ജോലി ചെയ്യാന്‍ ഒരു താല്‍പര്യവുമില്ല; ഉത്തര്‍പ്രദേശ് പോലീസ് മേധാവിയെ മാറ്റി യോഗി സര്‍ക്കാര്‍

ജോലി ചെയ്യാന്‍ ഒരു താല്‍പര്യവുമില്ല; ഉത്തര്‍പ്രദേശ് പോലീസ് മേധാവിയെ മാറ്റി യോഗി സര്‍ക്കാര്‍

ലക്‌നൗ: ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശ് പാലീസ് മേധാവി മുകുള്‍ ഗോയലിനെ സ്ഥാനത്തു നിന്ന് മാറ്റി. പൊലീസ് മേധാവിയെ നീക്കിയതായി സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലായി ഗോയലിന് പുതിയ ചുമതല നല്‍കി.

ഔദ്യോഗിക ജോലികള്‍ അവഗണിക്കുകയും വകുപ്പു തല പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മുകുള്‍ ഗോയല്‍ 2021 ജൂലൈയിലാണ് യുപി പൊലീസ് മേധാവിയായി ചുമതലയേറ്റത്.

മായാവതി സര്‍ക്കാരിന്റെ കാലത്ത് പൊലീസ് റിക്രൂട്ട്മെന്റ് കേസില്‍ ഉള്‍പ്പെട്ട് ദീര്‍ഘകാലം സസ്പെന്‍ഷനിലായിരുന്നു. കുറ്റവിമുക്തനായതോടെ വീണ്ടും സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു. നിരവധി ആരോപണങ്ങളും മുകുള്‍ ഗോയലിനെതിരേ മുന്‍കാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഹിതേഷ് ചന്ദ്ര അവാസ്തി വിരമിച്ച ഒഴിവിലായിരുന്നു മുകുള്‍ ഗോയല്‍ ഡിജിപിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.