അഞ്ചുലക്ഷം വരെ വായ്പ; 20% സബ്‌സിഡി: കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി

 അഞ്ചുലക്ഷം വരെ വായ്പ; 20% സബ്‌സിഡി: കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് പുതിയ വായ്പാ പദ്ധതി. മുഖ്യവരുമാനാശ്രയമായിരുന്ന വ്യക്തി കോവിഡ് ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ 'SMILE KERALA' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ കേരളത്തിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.