കര്‍ണാടകയില്‍ ഇനി മുതല്‍ മുസ്ലീം പള്ളികളില്‍ രാവിലെ ഉച്ചഭാഷിണി ഉപയോഗിക്കില്ല; തീരുമാനം സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെ

കര്‍ണാടകയില്‍ ഇനി മുതല്‍ മുസ്ലീം പള്ളികളില്‍ രാവിലെ ഉച്ചഭാഷിണി ഉപയോഗിക്കില്ല; തീരുമാനം സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെ

ബംഗളൂരു: ഉത്തര്‍പ്രദേശിന് പിന്നാലെ കര്‍ണാടയകയിലും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് മുസ്ലീം സംഘടനകള്‍. ഇനി മുതല്‍ രാവിലെ മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കില്ല. മുസ്ലീം പണ്ഡിതന്മാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മറ്റു സമയങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രം ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം വിലക്കി സുപ്രീംകോടതി നല്‍കിയ ഉത്തരവ് കര്‍ണാടകയില്‍ കര്‍ശനമായി നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിയമം അനുസരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തമാണ് മുസ്ലീം സംഘടനകളെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ നേരത്തെ തന്നെ ഈ നിയമം നടപ്പിലാക്കിയിരുന്നു. യുപിയില്‍ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.