പഞ്ചാബ് ജയിലിലെ വിഐപി മുറികള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജയിലുകള്‍ ക്ലീനാക്കാന്‍ മിന്നല്‍ നടപടികളുമായി ആംആദ്മി സര്‍ക്കാര്‍

പഞ്ചാബ് ജയിലിലെ വിഐപി മുറികള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജയിലുകള്‍ ക്ലീനാക്കാന്‍ മിന്നല്‍ നടപടികളുമായി ആംആദ്മി സര്‍ക്കാര്‍

ചണ്ഡീഗഡ്: സംസ്ഥാനത്തെ ജയിലുകളിലെ വിഐപി മുറികള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ശിക്ഷിക്കപ്പെടേണ്ട കുറ്റവാളികള്‍ ജയിലില്‍ വിഐപി ആകുന്നത് വിരോധാഭാസമാണ്. കുറ്റവാളികള്‍ ജയിലിനുള്ളില്‍ ടെന്നീസ് കളിച്ചു നടക്കുന്ന സംസ്‌കാരം തങ്ങള്‍ അവസാനിപ്പിക്കുമെന്നും ഇത് സംബന്ധിച്ചു മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

എല്ലാ വിഐപി മുറികളും ജയില്‍ മാനേജ്മെന്റ് ബ്ലോക്കുകളാക്കി മാറ്റും. സംസ്ഥാന അധികൃതരുടെ നടപടി ജയില്‍ ജീവനക്കാരുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ജയിലില്‍ അനാസ്ഥയുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയില്‍ പരിസരത്ത് നിന്ന് ഗുണ്ടാ സംഘങ്ങളുടെ 710 സെല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണുകള്‍ പിടിച്ചെടുക്കുക മാത്രമല്ല, അതിനുള്ളില്‍ ഇവ വാങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തുവെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. ജയില്‍ തടവുകാരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ചില ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് ജയിലുകളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള ഭഗവന്ത് മന്‍ സര്‍ക്കാരിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.