ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാന്‍ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പ്രതികരിച്ച ട്രംപ് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ പ്രശംസിക്കുകയും ചെയ്തു.
ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്നു മംദാനി. തിരഞ്ഞെടുപ്പ് വേളയിൽ മംദാനിക്കെതിരെ ട്രംപ് രംഗത്ത് വരികയും ചെയ്തിരുന്നു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും നഗരത്തിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്നും മംദാനിയുടെ പ്രവർത്തനങ്ങൾ ചില യാഥാസ്ഥിതികരെ പോലും അത്ഭുതപ്പെടുത്തിയേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു.
മാധ്യമ ശ്രദ്ധ നേടിയ കൂടിക്കാഴ്ചയിൽ ഫാസിസ്റ്റ് എന്ന് വിളിക്കാമോ എന്ന ചോദ്യത്തിന് ട്രംപ് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു. തങ്ങൾക്കിടയിൽ രാഷ്ട്രീയപരമായ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവർക്കും ന്യൂയോർക്ക് നഗരത്തോടുള്ള സ്നേഹമാണ് പൊതുവായ കാര്യമായി ട്രംപ് എടുത്തുപറഞ്ഞത്.
"നമ്മൾക്ക് പൊതുവായി ഒരു കാര്യമുണ്ട്, നമ്മൾ സ്നേഹിക്കുന്ന ഈ നഗരം നന്നായി പ്രവർത്തിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," ട്രംപ് പറഞ്ഞു. താനും ന്യൂയോർക്ക് സിറ്റിയിൽ ജനിച്ചയാളാണെന്നും തങ്ങൾ സ്നേഹിക്കുന്ന ഈ നഗരം നന്നായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിൻ്റെ റാപ്പിഡ് റെസ്പോൺസ് 47 X ഹാൻഡിൽ വഴിയാണ് ഈ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചത്.
താനും മംദാനിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും എന്നാൽ അന്തിമമായി അത് ന്യൂയോർക്ക് സിറ്റിയുടെ നന്മയ്ക്കായിരിക്കുമെന്നും പ്രസിഡൻ്റ് സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.