തേജസ് വിമാന അപകടം : ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

തേജസ് വിമാന അപകടം : ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

ന്യൂഡൽഹി: ദുബായിൽ നടന്ന എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എം.കെ-1 എ യുദ്ധ വിമാനം തകർന്നു വീണ സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. അപകട കാരണം കണ്ടെത്താനായി എയർ മാർഷലിന്റെ നേതൃത്വത്തിൽ കോർട്ട് ഓഫ് എൻക്വയറി രൂപീകരിച്ചു.

അപകടത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കുന്നതിനായി വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ബ്ലാക്ക് ബോക്സിനായുള്ള തിരച്ചിലിന് വ്യോമസേന ദുബായ് ഏവിയേഷൻ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.

ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള വീഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

അതേസമയം അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വി​ങ് ക​മാ​ൻ​ഡ​ർ ന​മ​ൻ​ഷ് ശ്യാ​ലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മ​ൻ​ഷ് ശ്യാ​ലിന്‍റെ പിതാവ് അറിയുന്നത്.

വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 2.15ഓ​ടെ​യാണ് ഇ​ന്ത്യ​യു​ടെ തേ​ജ​സ് എം.​കെ -1 എ യു​ദ്ധ​ വി​മാ​നം ത​ക​ർ​ന്നു​വീ​ണത്. വ്യോ​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ജെ​റ്റ് വി​മാ​നം നി​ല​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി തീ​ഗോ​ള​മാ​യി മാ​റു​കയയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.