ഇന്ത്യയില്‍ 6ജി എത്താന്‍ വൈകില്ല; ടാസ്‌ക് ഫോഴ്‌സ് ശ്രമം തുടങ്ങിയെന്ന് മോഡിയുടെ ഉറപ്പ്

ഇന്ത്യയില്‍ 6ജി എത്താന്‍ വൈകില്ല; ടാസ്‌ക് ഫോഴ്‌സ് ശ്രമം തുടങ്ങിയെന്ന് മോഡിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 5ജി സംവിധാനം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കള്‍ 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയില്‍ 6ജി സേവനം ആരംഭിക്കുമെന്ന് അദേഹം പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സില്‍വര്‍ ജൂബിലി ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

5ജി നെറ്റ്‌വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും പ്രധാനമന്ത്രി മോഡി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3ജി, 4ജി ടെലികോം നെറ്റ്‌വര്‍ക്കുകളാണ് രാജ്യത്തുള്ളത്. മാസങ്ങള്‍ക്കുള്ളില്‍ 5ജി സര്‍വീസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

ഇത് വെറും ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭരണത്തില്‍ 5ജി സാങ്കേതികവിദ്യ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ 5ജി വലിയ മാറ്റങ്ങളുണ്ടാക്കും.

5ജി അതിവേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍തലത്തിലും വ്യവസായ മേഖലയുടേയും ഇടപെടലുണ്ടാവണം. ടെലികോം മേഖല സ്വയം പര്യാപ്തതയും കൈവരിച്ചുവെന്നും ആരോഗ്യകരമായ മത്സരം സെക്ടറിലുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.