തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ കൂടുതല്‍ സമയം തേടി. ജൂണ്‍ 10 ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജനും വി.എസ് സുനില്‍കുമാറും ഇന്ന് ഹാജരായില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.