രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്കയായി മരണ സംഖ്യയിലെ വര്‍ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്കയായി മരണ സംഖ്യയിലെ വര്‍ധനവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് 2,000 ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ രണ്ടര ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,226 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിനിടയില്‍ 65 രോഗികളും മരിച്ചു.

ഇന്നലെ 25 രോഗികളാണ് മരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,202 പേരെ ഡിസ്ചാര്‍ജ് ചെയ്തു. രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 14,955 ആയി ഉയര്‍ന്നു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇതുവരെ 5,24,413 പേരാണ് മരിച്ചത്.

530 കേസുകളുമായി ഡല്‍ഹി, 311 കേസുകളുള്ള മഹാരാഷ്ട്ര, 262 കേസുകളുള്ള ഹരിയാന, 146 കേസുകളുള്ള ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. പുതിയ കേസുകളില്‍ 77.7 ശതമാനം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കേരളത്തില്‍ നിന്ന് മാത്രം 23.93 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 14,996 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ 48 പേരുടെ കുറവ് രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.