മനുഷ്യനേപ്പോലെ തന്നെ സകല ജീവജാലങ്ങള്‍ക്കും അവകാശമുണ്ട് ഈ ഭൂമിയില്‍. എന്നാല്‍ പലപ്പോഴും മനുഷ്യന്‍ ഭൂമിയെ ചൂഷ്ണം ചെയ്യുന്നു. അതും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി. ഇത്തരക്കാര്‍ക്കിടയില്‍ നിന്നും വ്യത്യസ്തരാകുകയാണ് ഒരു മരത്തെ സംരക്ഷിക്കാന്‍ പോരാട്ടം തുടരുന്ന ചിലര്‍.
ഇത് വെറും മരമല്ല. നൂറ്റാണ്ടുകള്‍ പഴക്കുമുണ്ട് ഈ മര മുത്തച്ഛന്. ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ രാജ്യങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കാനഡയിലാണ് ഈ മര മുത്തശ്ശിയുള്ളത്. ടൊറന്റോയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ മരം അന്നാട്ടിലെ ജനങ്ങളുടെ പരിസ്ഥിതി അവബോധത്തിന്റെ കൂടി പ്രതിഫലനമാണ്.
റെഡ് ഓക്ക് വിഭാഗത്തില്‍ പെട്ടതാണ് ഈ മരം. 79-അടിയോളം ഉയരമുണ്ട്. ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മരം മുളച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അഞ്ച് മീറ്ററോളം വ്യാസവുമുണ്ട് ഈ മര മുത്തച്ഛന്. തൊട്ടടുത്തുള്ള കെട്ടിടത്തോപ്പോലും മരം മൂടിയിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എന്നാല്‍ ഈ മരത്തിന്റെ വലിപ്പം തന്നെ അതിന് ഭീഷണിയാണ്. മരത്തിന്റെ സമീപ പ്രദേശത്തുള്ളവര്‍ക്ക് വിനയാകുമോ ഈ മരം എന്ന് പലരും ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് മരത്തെ ഏറ്റെടുക്കാന്‍ ടൊറന്റോ നഗരസഭാ കൗണ്‍സില്‍ ധാരണയായത്. ഇതുപ്രകാരം 2018-ല്‍ മരത്തോട് ചേര്‍ന്നുള്ള കെട്ടിടം പൊളിച്ചു മാറ്റി ആ സ്ഥലം ഒരു പൊതു പാര്‍ക്ക് ആക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ നഗരസഭയുടെ കൈയില്‍ ഫണ്ടില്ലാത്ത സാഹചര്യത്തില്‍ പ്രയത്‌നം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2019-ലാണ് വില്‍പ്പന കരാറില്‍ നഗരസഭാ കൗണ്‍സില്‍ ഒപ്പിട്ടതും. നാളുകള്‍ പിന്നിട്ടിട്ടും നടപടയില്‍ പുരോഗമനമായില്ല. ഇതിനിടെയില്‍ കൊവിഡ് പ്രതിസന്ധിയും പ്രതികൂലമായി ബാധിച്ചു. പൊതുജനങ്ങളില്‍ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.