ഫ്‌ളവേഴ്‌സ് ടെലിവിഷനിലെ "ടോപ് സിംഗർസ് "എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുട്ടിപ്പാട്ടുകാരിയാണ് ജെന്നിഫർ ആലീസ്. അതിമനോഹരമായ ആലാപനശൈലിയും, സ്വരമാധുരിയും, നറുപുഞ്ചിരിയിൽ വിടർന്ന മുഖഭാവവും ഈ കൊച്ചു സുന്ദരിയെ ജനഹൃദയങ്ങളിലെ പ്രിയ ഗായികയായി പ്രതിഷ്ഠിച്ച് കഴിഞ്ഞു.
വീട്ടിലും നാട്ടിലും പള്ളിക്കൂടത്തിലും നാണംകുണുങ്ങിയായ ജെന്നിഫർ, സ്റ്റേജിൽ പാട്ട് പാടുമ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നില്കുന്നത്. പ്രസ്തരായ എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, തുടങ്ങിയ സംഗീത പ്രതിഭകൾ വിധികർത്തതാക്കളായി വന്ന ഈ ഷോയിലെ ഓരോ സ്റ്റേജിലും വളരെ മനോഹരമായ പ്രകടനം കാഴ്ചവച്ച്മുന്നേറിയ ഈകൊച്ച് കലാകാരി, ഇന്ന് സംഗീത പ്രേമികളായ ജനലക്ഷങ്ങളുടെ ഹൃദയത്തിൽ വെന്നിക്കൊടി പാറിച്ച് കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്ക്രീനിംഗ് നടത്തി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കൊപ്പം മത്സരിച്ച് ഫൈനൽ റൗണ്ടിൽ എത്തിയ ജെന്നിഫർ എന്ന പ്രതിഭ, ചോദ്യങ്ങൾക്ക് മുൻപിൽ നാണത്തിൽ കലർത്തിയ ഒരു ചെറു ചിരി മാത്രം തിരികെ നൽകും. ( കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ ആയിരുന്നതിനാൽ ജെന്നിഫറിന് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് ജെന്നിഫറിനൊപ്പം ആരാധകരിലും വലിയ ദുഃഖമുളവാക്കി.
2018 ൽ ഒരു സാധാരണ പെൺകുട്ടിയായി ടോപ് സിംഗറിലേക്ക് കടന്ന് വന്ന ജെന്നിഫർ ആദ്യമൊക്കെ നാണം കുണുങ്ങിയും ആത്മവിശ്വാസം കുറവുള്ള കുട്ടിയുമൊക്കെയായിരുന്നെങ്കിൽ ഓരോ എപ്പിസോഡിലും അസാധാരണമായ മാറ്റങ്ങളാണ് അവളെ കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്തേക്ക് എത്തിച്ചത്. "രാപ്പാടി പക്ഷിക്കൂട്ടം" എന്ന പാട്ട് അവൾ പാടിയപ്പോൾ അന്നതിന് സിതാര ഉൾപ്പെടെയുള്ള ജഡ്ജസ് ഫുൾ മാർക്ക് നൽകി അനുമോദിച്ചു.
ജോബി പ്രമോസ് അണിയിച്ചോരുക്കിയ "നൊമ്പരം" എന്ന ഗാനത്തിലാണ് ജെന്നിഫർ ആദ്യമായി പാടുന്നത്, അന്നവൾക്ക് വെറും 8 വയസ്സ് പ്രായം. തുടർന്ന് ധാരാളം ആൽബങ്ങളിൽ പാടാൻ മോൾക്ക് സാധിച്ചു. 2018 മുതൽ ഫ്‌ളവേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോയും പഠനവും പാട്ടുമൊക്കെയായി നല്ല തിരക്കിലാണ്അടുപ്പമുള്ളവർ ജെന്നിക്കുട്ടി എന്ന് വിളിക്കുന്ന ജെന്നിഫർ.
ജെന്നിഫറിന്റെ മുഴുവൻ പേര് ജെന്നിഫർ ആലീസ് ജോസ് എന്നാണ്. കപ്പലിൽ ജോലി ചെയ്യുന്ന വൈപ്പിൻ സ്വദേശി ജോസ് എം ജോർജ് ആണ് പിതാവ്, എപ്പോഴും സഹായവും പ്രചോദനവുമായി 'അമ്മ ഷൈനി ജോസ് മോൾക്കൊപ്പമുണ്ട്. ജീൻ ജോർജ് എന്ന് പേരുള്ള ഒരനുജൻ കൂടിയുണ്ട് ജെന്നിഫറിന്. ജോസ്, തന്റെ അമ്മയുടെ പേരായ ആലീസ് എന്ന് കൂടി തന്റെ മോളുടെ പേരിന്റെ കൂടെ ചേർത്തതിനാലാണ് ജെന്നിഫർ ആലീസ് ജോസ് എന്ന് മോൾ അറിയപ്പെടുന്നത്. ഇടവക ദേവാലയത്തിലെ സൺഡേ സ്കൂൾ മത്സരങ്ങളിലൂടെയാണ് ജെന്നിഫർ തന്റെ കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുത്തത്. സംഗീത സാഗരത്തിലെ ഈ പവിഴമുത്തിന് എല്ലാവിധ ആശംസകളും.
(ജെന്നിഫറിന്റെ പാട്ടുകൾ കേൾക്കാൻ സന്ദർശിക്കുക : https://www.youtube.com/channel/UCDp5KiVc8WCF0mDBQ686xbw/featured)
ജോ കാവാലം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.