തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'വിദ്യാവാഹിനി പഠന ശിബിരത്തോട് അനുബന്ധിച്ച് വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചതിനും ആയുധ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ വാളായിരുന്നോ എന്ന് പോലിസ് പരിശോധിച്ചിരുന്നു. യാഥാര്‍ഥ വാളാണന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആയുധ നിയമപ്രകാരം കേസെടുത്തത്.
പഥസഞ്ചലനത്തിന് നേതൃത്വം നല്‍കിയവരെയും വരും ദിവസങ്ങളില്‍ പോലിസ് ചോദ്യം ചെയ്യും. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ 'പഥസഞ്ചലനം' നടന്നത്. ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200 ഓളം വനിതാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നവ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റ കീഴിലുള്ള ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തിലാണ് 'വിദ്യാവാഹിനി' എന്ന പേരില്‍ കീഴാരൂരില്‍ ഒരാഴ്ച നീണ്ട പഠന ശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച പഠന ശിബിരത്തിന്റെ സമാപന ദിവസമായ 22 നാണ് പഥസഞ്ചല പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.