പറഞ്ഞതൊക്കെ പച്ചക്കള്ളം: വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍; കുട്ടിയുടെ പിതാവിന് എല്ലാം അറിയാമായിരുന്നു

പറഞ്ഞതൊക്കെ പച്ചക്കള്ളം: വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍; കുട്ടിയുടെ പിതാവിന് എല്ലാം അറിയാമായിരുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും എതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

കുട്ടിയെ മതവിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളൂരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീറും ചേര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25, 26 പ്രതികളായ ഇവര്‍ കുട്ടിയുടെ പിതാവ് അഷ്‌കറിന്റെ സുഹൃത്തുക്കളാണ്.

അഷ്‌കറിന്റെ അറിവോടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിക്കാനായി പിതാവ് കുട്ടിയെ വിട്ടു നല്‍കി. ഈ മുദ്രാവാക്യം ഇയാളും ഏറ്റുവിളിച്ചു. കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 27-ാം പ്രതിയാണ് കുട്ടിയുടെ പിതാവ് അഷ്‌കര്‍.

നേരത്തെ, അഷ്‌കറിനെ എറണാകുളം പള്ളൂരുത്തിയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്നും പൗരത്വ നിയമ പ്രതിഷേധത്തിനിടെ ഉയര്‍ന്ന മുദ്രാവാക്യം കുട്ടി മനപ്പാഠമാക്കുകയായിരുന്നു എന്നുമായിരുന്നു അഷ്‌കര്‍ പറഞ്ഞിരുന്നത്.

'ആരും പഠിപ്പിച്ച മുദ്രാവാക്യമല്ലിത്. നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. അത് കേട്ട് പഠിച്ചതാണ് കുട്ടി. ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?

സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?' ഇതില്‍ ഒരു കഴമ്പുമില്ല'. ഇങ്ങനെയായിരുന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും അഷ്‌കര്‍ വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.