പാരിസ്: റഷ്യന്‍, ഉക്രെയ്ന്‍ സേനകള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ലുഹാന്‍സ് മേഖലയില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലര്‍ക്ക്-ഇംഹോഫാണ് റഷ്യന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 32 വയസായിരുന്നു.
പൗരന്മാരെ ഒഴിപ്പിക്കുന്ന വാഹനത്തിനു നേരേ റഷ്യ നടത്തിയ ആക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകന് ജീവന്‍ നഷ്ടമായത്.
'യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാന്‍ ഫ്രെഡറിക് ലെ ക്ലര്‍ക്ക്-ഇംഹോഫ് ഉക്രെയ്‌നിലായിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ പലായനം ചെയ്യുന്ന സാധാരണക്കാര്‍ സഞ്ചരിച്ച ഒരു ബസിലായിരുന്നു ഫ്രെഡറിക് ഉണ്ടായിരുന്നത്. അതിനിടെയാണ് വാഹനത്തിനു നേരേ ആക്രമണമുണ്ടായത് - പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ജീവന്‍ പണയം വെച്ച് ഉക്രെയ്‌നില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഫ്രാന്‍സ് നിരുപാധിക പിന്തുണ നല്‍കുമെന്ന് മാക്രോണ്‍ ആവര്‍ത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.