ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം; 2070 ഓടെ രാജ്യം നെറ്റ്സീറോ എമിഷന്‍ കൈവരിക്കും: പ്രധാനമന്ത്രി

ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം; 2070 ഓടെ രാജ്യം നെറ്റ്സീറോ എമിഷന്‍ കൈവരിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം ആണെന്ന് പരിസ്ഥിതി ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. 2070 ഓടെ രാജ്യം നെറ്റ്സീറോ എമിഷന്‍ കൈവരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടന്ന ചടങ്ങിനെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഞ്ച തത്വങ്ങളില്‍ ഒന്നാണ് ഭൂമി, അതിനെ അവഗണിക്കുന്ന ഒരു വികസനവും പുരോഗമനാത്മകമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ബണ്‍ എമിഷന്റെ ആഘാതം നികത്തുന്ന രീതിയില്‍ അന്തരീക്ഷത്തില്‍ നിന്ന് ഹരിത ഗൃഹവാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാക്കും. ഇങ്ങനെ 2070ഓടെ നെറ്റ്സീറോ എമിഷന്‍ കൈവരിക്കും.

പരിസ്ഥിതി സംരക്ഷണ നടപടികളുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു മാര്‍ഗ നിര്‍ദ്ദേശം നല്‍കിയത്.

രാജ്യത്തെ 4704 നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. മിന്നല്‍ പരിശോധനകള്‍ നടത്തിയും, പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.