ന്യൂഡല്‍ഹി: കാശ്മീരില്‍ രൂക്ഷമായ സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി. ജന്തര്‍ മന്തറില്‍ ജന്‍ അക്രോശ് റാലി ഉദ്ഘാടനം ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കശ്മീരില്‍ പരിഹാരമാണ് വേണ്ടത്, യോഗങ്ങള്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കുറെ യോഗങ്ങള്‍ നടത്തി. ഇനിയെങ്കിലും പരിഹാരം എന്തെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അത് തുറന്ന് പറയണം. എത്രയധികം പേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ആലോചനയല്ലാതെ ഒന്നും നടക്കുന്നില്ല.
ബിജെപി കശ്മീരില്‍ പൂര്‍ണ പരാജയമാണ്. ഇനിയെങ്കിലും കശ്മീരിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയം ബിജെപി നിര്‍ത്തണം. കശ്മീരി പണ്ഡിറ്റുകളെ എവിടെയെല്ലാം സ്ഥലം മാറ്റിയെന്ന വിവരങ്ങള്‍ അടങ്ങിയ ട്രാന്‍സ്ഫര്‍ ലിസ്റ്റ് ബിജെപി എന്തിന് പുറത്തുവിട്ടുവെന്ന് കെജ്രിവാള്‍ ചോദിച്ചു. ഇത് സായുധര്‍ക്ക് സഹായമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.