നൈജീരിയയിൽ മുസ്ലീം തീവ്രവാദികൾ അഴിഞ്ഞാടുന്നു: പ്രധാന ആയുധം മതനിന്ദാക്കുറ്റം

നൈജീരിയയിൽ മുസ്ലീം തീവ്രവാദികൾ അഴിഞ്ഞാടുന്നു: പ്രധാന ആയുധം മതനിന്ദാക്കുറ്റം

അബുജ: നൈജീരിയൻ തലസ്ഥാനമായ അബുജയിലെ ലുഗ്ബെ ഏരിയയിൽ മതനിന്ദ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഹമ്മദ് ഉസ്മാൻ (30) എന്ന യുവാവിനെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തി. ഇദ്ദേഹം ലുഗ്ബെ ഏരിയയിലെ വിജിലൻസ് ഗ്രൂപ്പ് അംഗമാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും പോലീസിനെ സഹായിക്കുന്നതിനായി, ആ പ്രദേശത്തെ കുറ്റവാളികളെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ആളുകളുടെ ചെറിയ കൂട്ടായ്‌മയാണ്‌ വിജിലൻസ് ഗ്രൂപ്പ്.

ആഴ്ചകൾക്കുമുൻപ് സൊകോട്ടോയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എജ്യുക്കേഷനിലെ ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയായ  ഡെബോറ സാമുവലിനെ മതനിന്ദാ കുറ്റം ചുമത്തി ഒരുകൂട്ടം മുസ്ലീം  വിദ്യാർഥികൾ തീവച്ചു കൊലപ്പെടുത്തിയിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ അടുത്തകാലത്തായി നൈജീരിയയിൽ വർധിച്ചു വരുകയാണ്.

ലുഗ്ബെ ഫെഡറൽ ഹൗസിംഗ് എസ്റ്റേറ്റിലുള്ള തടി-ഫർണിച്ചർ മാർക്കറ്റിൽ അതിക്രമിച്ച് താമസിക്കുന്ന ചില ക്രിമിനലുകളെ വിജിലൻസ് ഗ്രൂപ്പിലെ അംഗങ്ങൾ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ച് ഒരു മുസ്ലീം  പുരോഹിതനുമായി നടന്ന വാക്ക് തർക്കമാണ് മതനിന്ദാ കുറ്റത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയത്.  പോലീസ് സഹായകസംഘം (വിജിലൻസ് ഗ്രൂപ്പ്) അറസ്റ്റ് ചെയ്ത ക്രിമിനലുകളെ വിട്ടുകിട്ടാൻ മുസ്ലീം പുരോഹിതൻ ഉൾപ്പെടെയുള്ള ജനക്കൂട്ടം വാഗ്‌വാദത്തിൽ ഏർപ്പെട്ടു. തുടർന്ന് വിജിലൻസ് ഗ്രൂപ്പ് അംഗമായ അഹമ്മദ് ഉസ്മാൻ ‘ദൈവം ഇറങ്ങിയാലും’ അറസ്റ്റ് ചെയ്തയാളെ വിട്ടയക്കില്ല എന്ന് പറഞ്ഞതിനെ മതനിന്ദയാക്കി ചിത്രീകരിക്കുകയും മുസ്ലീം പുരോഹിതന്റെ ആഹ്വാന പ്രകാരം അഹമ്മദ് ഉസ്മാനെ ഉടൻതന്നെ ജനക്കൂട്ടം ആക്രമിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ലുഗ്ബെ ഡിവിഷണൽ പോലീസ് ആസ്ഥാനത്ത് നിന്നും പോലീസ് സംഘം ഉടൻതന്നെ സ്ഥലത്ത് എത്തി അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

നൈജീരിയയിൽ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളും മതനിന്ദാക്കുറ്റനിയമങ്ങളും സാധാരണ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കിയതായി മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.