ന്യൂഡല്‍ഹി: നീറ്റ് പി.ജി സീറ്റുകള്‍ നികത്താതെ മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റി (എംസിസി) വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുകയാണെന്ന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.
സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുക മാത്രമല്ല യോഗ്യതയുള്ള ഡോക്ടര്‍മാരുടെ അഭാവത്തിനും ഇടയാക്കുമെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാ ക്വോട്ടയിലെ ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ സ്ട്രേറൗണ്ട് കൗണ്‍സലിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
2021ലെ നീറ്റ് പി.ജി അഖിലേന്ത്യാ ക്വോട്ടയുടെ രണ്ട് റൗണ്ടുകളിലും സംസ്ഥാന ക്വോട്ട കൗണ്‍സലിംഗിലും തുടര്‍ന്നുള്ള അഖിലേന്ത്യ, സംസ്ഥാന മോപ്പ് അപ് റൗണ്ടുകളിലും പങ്കെടുത്ത ഡോക്ടര്‍മാരാണ് ഹര്‍ജിക്കാര്‍.
ഒഴിഞ്ഞ ഒരു സീറ്റ് പോലും നികത്താതെ പോകരുത്.
സീറ്റ് ഒഴിഞ്ഞ് കിടക്കാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മേയില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് അറിഞ്ഞപ്പോള്‍ തന്നെ മോപ്പ് അപ്പ് റൗണ്ട് നടത്തണമായിരുന്നു. 1,456 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. കൗണ്‍സലിംഗിന്റെ മധ്യത്തില്‍ സീറ്റുകള്‍ കൂട്ടി ചേര്‍ക്കുന്നത് അഴിമതിക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കോടതി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.