മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി; ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍

മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി; ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍

പട്ന: ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. മകന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മതാപിതാക്കള്‍ക്ക് ഭിക്ഷയെടുക്കാന്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം.
മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ 50000 രൂപ ആവശ്യപ്പെട്ടെന്ന് പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. പണം തേടി തെരുവില്‍ അലഞ്ഞ ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

'കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതായിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചു. മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ജീവനക്കാരന്‍ 50,000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവപ്പെട്ടവരാണ്, ഞങ്ങള്‍ എങ്ങനെ അത്രയും പണം നല്‍കും' - പിതാവ് മഹേഷ് ഠാക്കൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജന്‍ ഡോ. എസ്.കെ. ചൗധരി വ്യക്തമാക്കി.
എന്നാല്‍, ആശുപത്രിയിലെ ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണെന്നും ഇവര്‍ക്ക് പലപ്പോഴും ശമ്പളം ലഭിക്കാറില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരില്‍ പലരും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.