കേളി അന്താരാഷ്ട്ര കലാമേളയില്‍ നാല് അവാർഡുകൾ വിയന്ന മലയാളി കരസ്ഥമാക്കി

കേളി അന്താരാഷ്ട്ര കലാമേളയില്‍ നാല് അവാർഡുകൾ വിയന്ന മലയാളി കരസ്ഥമാക്കി

വിയന്ന: പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി നാല് അവാര്‍ഡുകള്‍ സ്വന്തമാക്കി . വിയന്നയിലെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനും മലയാളിയുമായ മോനിച്ചന്‍ കളപ്പുരയ്ക്കലാണ് അവാർഡിന് അർഹനായത്.

ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലാണ് മികച്ച വിജയം നേടിയത്. ഒരു വിലാപം, നാലാം പ്രമാണം എന്നീ ഷോര്‍ട്ട് ഫിലിമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ജനപ്രിയ അവാര്‍ഡും രണ്ടാം സ്ഥാനവും മോനിച്ചന്‍ കരസ്ഥമാക്കി. വിയന്നയിലെ പ്രമുഖ സംരംഭകരായ പ്രോസി ഗ്രൂപ്പിനായി ഡോക്ടര്‍. പ്രിന്‍സ് പള്ളിക്കുന്നേലാണ് അവാർഡ് സ്‌പോണ്‍സര്‍ ചെയ്തത്.

ചങ്ങനാശേരി താലൂക്കില്‍പെട്ട കൂത്രപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് താമസം. ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ നിരവധി അസോസിയേഷനുകള്‍ സംഘടിപ്പിട്ടുള്ള ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ ‘ഫോട്ടോ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്.

വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 2020, 2021 എന്നീ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ മികച്ച പ്രവാസി ചിത്രം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തിന് മോനിച്ചന്‍ അര്‍ഹനായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.