പ്രതിപക്ഷം ഒന്നിച്ചാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം; ഭരണ മുന്നണിയുടെ സ്ഥിതി 2017 ല്‍ നിന്നും വ്യത്യസ്തം: കണക്കുകള്‍ ഇങ്ങനെ

പ്രതിപക്ഷം ഒന്നിച്ചാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം; ഭരണ മുന്നണിയുടെ സ്ഥിതി 2017 ല്‍ നിന്നും വ്യത്യസ്തം: കണക്കുകള്‍ ഇങ്ങനെ

നിലവില്‍ പാര്‍ലമെന്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും വോട്ട് മൂല്യം ഇപ്രകാരമാണ്. ബി.ജെ.പി+സഖ്യം: 5,33, 873 (48.9%), കോണ്‍ഗ്രസ്+സഖ്യം: 2,38,868 (21.9%), ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം: 2,15,419 (19.7%) ആടി നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍: 1,03,868 (9.5%).

ഇത്തരത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ 51.1 % പോയിന്റുമായി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാം. 11,990 പോയിന്റ് (1.1%) പ്രതിപക്ഷത്തു നിന്ന് സംഘടിപ്പിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജയിക്കും.

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച ചൂടുപിടിച്ചു. റെയ്‌സീന കുന്നില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവനിലേക്ക് ആരെത്തും എന്ന ആകാംഷയിലാണ് രാജ്യം.

2017 ലെ പോലെ ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.  2017ല്‍ രാംനാഥ് കോവിന്ദിനെ ജയിപ്പിച്ച സാഹചര്യം ഇല്ലാത്തത് വെല്ലുവിളിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ വോട്ട് മൂല്യം കൂടുതലുണ്ടെങ്കിലും സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചമല്ല എന്നതാണ് കാരണം. പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ രാഷ്ട്രപതി ഭവനില്‍ തങ്ങളുടെ പ്രതിനിധിയെ എത്തിക്കാന്‍ ബിജെപി വിയര്‍ക്കും.

2017 ല്‍ 21 സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 17 സംസ്ഥാനങ്ങളിലാണ് അധികാരത്തിലുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 15.26 ശതമാനം വോട്ടു മൂല്യമുള്ള ഉത്തര്‍പ്രദേശില്‍ 50 സീറ്റ് കുറഞ്ഞത് 10,000 പോയിന്റ് നഷ്ടപ്പെടുത്തും.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഭരണം പോയതും വോട്ട് മൂല്യം കുറയാനിടയാകും. തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ എ. ഡി.എം.കെ ഭരണത്തില്‍ ഇല്ലാത്തതും തെലുങ്കാനയില്‍ ടി.ഡി.പി, മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍ എന്നിവര്‍ മുന്നണി വിട്ടതും ബിജെപിക്ക് വെല്ലുവിളിയാണ്.

നിതീഷ് കുമാറിന്റെ ജെ.ഡി.യു 2017 ല്‍ പ്രതിപക്ഷത്തായിരുന്നെങ്കിലും രാംനാഥ് കോവിന്ദിനാണ് വോട്ടു ചെയ്തത്. ഇക്കുറി നിതീഷ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായേക്കാമെന്നാണ് സൂചന.

നിലവില്‍ എന്‍.ഡി.എയ്ക്ക് പാര്‍ലമെന്റില്‍ 326 ലോക്‌സഭാ എംപിമാരും 116 രാജ്യസഭാ എംപിമാരുമാണുള്ളത്. ഇവരുടെ ആകെ വോട്ട് മൂല്യം 3,12,93751 ശതമാനമാണ്. ലോക്ജന ശക്തിയുടെ അഞ്ച് എം.പിമാരുടെ പിന്തണ ലഭിച്ചേക്കാം.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (4%), ബി.ജെ.ഡി (2.9%), ടി.ആര്‍.എസ് (2.2%), മൂന്ന് സ്വതന്ത്രര്‍ എന്നിവരടക്കം 4,74,368.7 വോട്ട് മൂല്യം വരുന്ന ശതമാനം വരുന്ന 67 എം.പിമാരുടെ സഹായവും ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയേക്കാം. ഇതില്‍ ടി.ആര്‍.എസ് മറുപക്ഷത്തേക്ക് പോകാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, മുസ്ലീം ലീഗ്, ഡി.എം.കെ എന്നിവരടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് 136 എം.പിമാരാണുള്ളത്. 96,28,817.6 ശതമാനമാണ് വോട്ട് മൂല്യം. മറ്റ് ബി.ജെ.പി വിരുദ്ധ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഐ.ഐ.എം.ഐ.എം, ടി.ഡി.പി എന്നിവര്‍ക്ക് 128 എം.പിമാരും 90,62,416.5 ശതമാനം വോട്ട് മൂല്യവുമുണ്ട്.

വിവിധ സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരുടെ വോട്ട് മൂല്യത്തില്‍ 40.43 ശതമാനം ബിജെപിക്കാണ്. എന്നാല്‍ സ്വതന്ത്രന്‍മാര്‍ അടക്കം ബി.ജെ.പി വിരുദ്ധ ചേരിക്ക് 49.61 ശതമാനമുണ്ട്. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും ഒഡീഷയില്‍ ബി.ജെ.ഡിക്കും 9.96 ശതമാനമുണ്ട്. അവരുടെ നിലപാടുകള്‍ നിര്‍ണായകമാകും.

നിലവില്‍ പാര്‍ലമെന്റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും വോട്ട് മൂല്യം ഇപ്രകാരമാണ്. ബി.ജെ.പി+സഖ്യം: 5,33, 873 (48.9%), കോണ്‍ഗ്രസ്+സഖ്യം: 2,38,868 (21.9%), ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം: 2,15,419 (19.7%) ആടി നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍: 1,03,868 (9.5%).

ഇത്തരത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ 51.1 ശതമാനം പോയിന്റുമായി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാം. 11,990 പോയിന്റ് (1.1%) പ്രതിപക്ഷത്തു നിന്ന് സംഘടിപ്പിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജയിക്കും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജാര്‍ഖണ്ഡിലെ മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരാണ് മുഖ്യ പരിഗണനയില്‍. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.