സ്വപ്‌നയുടെ പുതിയ ആരോപണം: അന്വേഷണത്തിന് എന്‍ഐഎയും കസ്റ്റംസും; രഹസ്യ മൊഴിയുടെ പകര്‍പ്പിനായി അപേക്ഷ നല്‍കും

സ്വപ്‌നയുടെ പുതിയ ആരോപണം: അന്വേഷണത്തിന് എന്‍ഐഎയും കസ്റ്റംസും; രഹസ്യ മൊഴിയുടെ പകര്‍പ്പിനായി അപേക്ഷ നല്‍കും

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പുതിയ ആരോപണത്തില്‍ അന്വേഷണത്തിന് എന്‍ഐഎയും കസ്റ്റംസും. കേസില്‍ ഇരു ഏജന്‍സികളും പ്രാഥമിക പരിശോധന നടത്തും. കേസിലെ പുതിയ സംഭവ വികാസങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇ ഡി ധരിപ്പിച്ചു.

സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് മുന്‍പ് കേസന്വേഷിച്ചിരുന്ന മുഴുവന്‍ ഏജന്‍സികളും വീണ്ടും രംഗത്തെത്തുന്നത്. തുടരന്വേഷണത്തില്‍ തീരുമാനം ഡല്‍ഹിയില്‍ നിന്നുണ്ടാകുമെന്നാണ് വിവരം. ഇതിനിടെ പുതിയ ആരോപണത്തില്‍ എന്‍ഐഎയും കസ്റ്റംസും പ്രാഥമിക പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകര്‍പ്പിനായി ഏജന്‍സികള്‍ അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ഇന്നും രംഗത്തെത്തി. സ്വപ്നയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം പൊളിഞ്ഞു പോയത് കൊണ്ട് വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കിയെന്ന് രമേശ് ചെന്നിത്തലയും, എം.ആര്‍.അജിത്കുമാറിനെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഗൂഢാലോചനാ വാദം തള്ളിയും എച്ച്ആര്‍ഡിഎസുമായി ബിജെപിക്ക് ബന്ധമില്ലെന്നാവര്‍ത്തിച്ചും കെ.സുരേന്ദ്രനും രംഗത്തെത്തി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.