ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ട് ട്വന്റി 20; നാല് പഞ്ചായത്തില്‍ ഇത്തവണ ഒന്ന് മാത്രം

ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ട്  ട്വന്റി 20; നാല് പഞ്ചായത്തില്‍ ഇത്തവണ ഒന്ന് മാത്രം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ട് ട്വന്റി 20. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ ഐക്കരനാട് ഒഴികെ മൂന്നിടത്തും യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനായി.

കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില്‍ ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ മൂന്നിടത്തും ഭരണം നഷ്ടമാമേക്കും.

ട്വന്റി 20 യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി 20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ട്വന്റി 20 ഉറപ്പിച്ചു കഴിഞ്ഞു.

മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളില്‍ യുഡിഎഫ് മുന്നേറിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ട്വന്റി 20 ലീഡ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.