മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ?; അറിയാം ചില കാര്യങ്ങൾ

മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ?;  അറിയാം ചില കാര്യങ്ങൾ

മൊബൈൽ ഫോൺ സ്വന്തമായി കൈയിൽ ഇല്ലാത്ത യുവതി യുവാക്കൾ ഇന്ന് ചുരുക്കമാണ്. ഒരു ദിവസത്തിന്റെ പകുതിയിലധികം നിങ്ങൾ മൊബൈൽ ഫോണിലാണെന്ന പരാതി കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉയരുന്നുണ്ടോ? എങ്കിൽ മൊബൈൽ ഫോൺ അഡിക്ഷനെന്ന രോഗത്തിലേക്ക് നിങ്ങൾ തെന്നി വീണിരിക്കാം.

അഡിക്ഷനുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

  • മൊബൈൽ ഫോൺ എപ്പോഴും കൂടെ ഉണ്ടായിരിക്കുക. ഒരു ദിവസത്തിന്റെ പകുതിയിലധികം മൊബൈൽ ഫോണിൽ ചെലവിടുക.
  • മൊബൈൽ ഫോൺ കുറച്ച് നേരത്തേക്ക് പോലും ഉപയോഗിക്കാതിരിക്കാൻ സാധിക്കാതെ വരികയോ, സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുക.
  • ബോറടി മാറ്റാനുള്ള ഏക വഴിയായി മൊബൈൽ ഫോണിനെ കാണുക.
  • ഫോൺ അൽപസമയം കാണാതിരുന്നാലോ, ഉപയോഗിക്കാതിരുന്നാലോ മാനസിക സമ്മർദമോ ആശങ്കയോ വിഷാദമോ ഉണ്ടാകുക.
  • ഫോൺ ഉപയോഗം മൂലം സുഹൃത്തുക്കൾ നഷ്ടപ്പെടുക.
  • ഓരോ നോട്ടിഫിക്കേഷനും അപ്പോൾ തന്നെ കാണാതിരുന്നാൽ അസ്വസ്ഥത തോന്നുക.
  • മൊബൈൽ ഫോൺ ഉപയോഗം പഠനത്തേയും ജോലിയേയും ബാധിക്കാറുണ്ടോ ?
  • രാത്രി ഉറക്കമിളച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുക.

മൊബൈൽ ഫോൺ അഡിക്ഷൻ കാരണം വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നീ രോഗങ്ങളും ഉണ്ടാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ അഡിക്ഷൻ സംഭവിച്ചാൽ സ്വയം അതിൽ നിന്ന് പിൻതിരിയുക എളുപ്പമായിരിക്കില്ല. അത്തരക്കാർ വിദഗ്ധ സഹായം തേടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.