അറുപത്തിരണ്ടാം മാർപാപ്പ ബെനഡിക്ട് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-63)

അറുപത്തിരണ്ടാം മാർപാപ്പ ബെനഡിക്ട് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-63)

തിരുസഭയുടെ അറുപത്തിരണ്ടാമത്തെ മാര്‍പ്പാപ്പയും വി. പത്രോസിന്റെ പിന്‍ഗാമിയുമായി ഏ.ഡി. 575 ജൂണ്‍ 2-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് ഒന്നാമന്‍ മാര്‍പ്പാപ്പയെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. റോമും കോണ്‍സ്റ്റാന്റിനോപ്പിളുമായുള്ള ബന്ധത്തില്‍ നിലനിന്നിരുന്ന വിള്ളല്‍മൂലം മാര്‍പ്പാപ്പയായുള്ള തന്റെ തിരഞ്ഞെടുപ്പിന് ചക്രവര്‍ത്തിയുടെ അംഗീകാരം ലഭിക്കുന്നതിനായി അദ്ദേഹത്തിന് പതിനൊന്നു മാസത്തോളം കാത്തിരിക്കേണ്ടതായി വന്നു.

ബെനഡിക്ട് മാര്‍പ്പാപ്പയുടെ ഭരണകാലത്തും ലൊംബാര്‍ഡ് ഗോത്രവംശജര്‍ ഇറ്റലിയുടെ ദക്ഷിണധ്രൂവദിശയെ തങ്ങളുടെ അധീനതിയില്‍ കൊണ്ടുവരുവാനായുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഏ.ഡി. 579-ലെ വേനല്‍ക്കാലത്ത് ലൊംബര്‍ഡ് ഗോത്രവംശജര്‍ റോമിന്റെമേലും ഉപരോധം ഏര്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് റോമാ നഗരത്തെ ലൊംബര്‍ഡ് ഗോത്രവംശജരുടെ കൈകളില്‍നിന്നും രക്ഷിക്കുന്നതിനായി ചക്രവര്‍ത്തിയോട് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ല. ലൊംബര്‍ഡ് ഗോത്രവംശജര്‍ റോമാനഗരത്തിന്‍മേലുള്ള ഉപരോധം ശക്തിപ്പെടുത്തിയപ്പോള്‍ റോമാനഗരത്തില്‍ ക്ഷാമം വ്യാപിക്കുകയും ഏ.ഡി. 579 ജൂലൈ 30-ാം തീയതി ബെനഡിക്ട് പാപ്പ കാലം ചെയ്യുകയും ചെയ്തു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.