കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉത്തമം; ദിവസവും പാല് കുടിച്ചാല്‍ ലഭിക്കുന്ന നാല് പ്രധാന ഗുണങ്ങള്‍

കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉത്തമം; ദിവസവും പാല് കുടിച്ചാല്‍ ലഭിക്കുന്ന നാല് പ്രധാന ഗുണങ്ങള്‍

പാല് പോഷക സമ്പന്നമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പാല് നല്ലതാണ്. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിത വണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാല് ഉത്തമമാണ്.

ശരീരത്തിന് ആവശ്യമായ കാല്‍സ്യം, വിറ്റമിന്‍ ഡി എന്നിവ ലഭിക്കാനും ദിവസവും ഒന്നോ രണ്ടോ കപ്പ് പാല് കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ എല്ലിനും പല്ലിനും മാത്രമല്ല പാല് കുടിച്ചാല്‍ വേറെയുമുണ്ട് ഗുണങ്ങള്‍. വിറ്റമിന്‍ ബി 12, റൈബോഫ്‌ളാവിന്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ എ, സിങ്ക് എന്നിവയും പാലില്‍ അടങ്ങിയിട്ടുണ്ട്.

പാലില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന നാല് പ്രധാന ഗുണങ്ങള്‍ :

വര്‍ക്കൗട്ടിന് ശേഷം പാല് കുടിക്കുന്നത് വളരെ ഉത്തമമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡോക്ടര്‍ ജോര്‍ഡന്‍ മസൂര്‍ പറയുന്നു. പാല് ഇഷ്ടമുള്ളവര്‍ മറ്റ് എനര്‍ജി ഡ്രിങ്കുകളെ ആശ്രയിക്കാതെ ശുദ്ധമായ പാല് കുടിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ പാല്‍ അത്യുത്തമമാണ്. ദിവസേന പാല്‍ കുടിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദം കുറവായിരിക്കുമെന്നും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാല് കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയുന്നു. ഒപ്പം മധുര പലഹാരം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യുന്നു.

പാലില്‍ അടങ്ങിയിരിക്കുന്ന കെയ്‌സിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് അമിതഭാരം കുറയ്ക്കാന്‍ നല്ലതാണ്.

ടൈപ്പ് 2 ഡയബെറ്റീസ് സാധ്യത കൂടുതലുള്ളവര്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്ന് നുട്രീഷ്യന്‍ ജേണലില്‍ പറയുന്നു. ഇവര്‍ക്ക് 41% റിസ്‌ക് കുറവാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു കപ്പ് പാലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ :

കലോറി- 100
പ്രോട്ടീന്‍ - 8 ഗ്രാം
കാര്‍ബോഹൈഡ്രോറ്റ് - 13 ഗ്രാം
ഗ്രാംസ് ഫാറ്റ്- 2.5
സാച്ചുറേറ്റഡ് ഫാറ്റ് - 1.5
കാല്‍സ്യം- 30%
വിറ്റമിന്‍ ഡി - 25%


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.