നമ്മുടെ വീട് സ്മാർട്ട്‌ ആകട്ടെ; സ്മാർട്ട്‌ ഹോമിനെ കുറിച്ച് അറിയാം

നമ്മുടെ വീട് സ്മാർട്ട്‌ ആകട്ടെ; സ്മാർട്ട്‌ ഹോമിനെ കുറിച്ച് അറിയാം

ഉറങ്ങാന്‍ കിടന്നിട്ട് ലൈറ്റുകളും മറ്റുമൊക്കെ ഓഫ് ചെയ്യാന്‍ എഴുന്നേല്‍ക്കുന്നത് അല്‍പ്പം ബുദ്ധിമുട്ട് തോന്നുന്ന കാര്യമാണ്. എന്നാൽ വീട്ടിലെ ഡിവൈസുകള്‍ എവിടെയിരുന്നും നിയന്ത്രിക്കാന്‍ കഴിയുന്ന സൗകര്യം ആണ് സ്മാര്‍ട്ട് ഹോം സജ്ജീകരണം.

വീട് നിര്‍മാണ രീതികള്‍ പോലും ഇന്ന് സ്മാര്‍ട്ട് ഹോം സജ്ജീകരണത്തിന് അനുയോജ്യമായ വിധത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ലൈറ്റിങ്, ഹീറ്റിങ് മുതലായ സിസ്റ്റങ്ങളെയും വീട്ടുപകരണങ്ങളെയും തമ്മില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച്‌ കണക്റ്റ് ചെയ്യാനും റിമോട്ട് ആയി നിയന്ത്രിക്കുകയും ചെയ്യാനുള്ള സജ്ജീകരണം ഉള്ള വീടുകളെ അടിസ്ഥാനപരമായി സ്മാര്‍ട്ട് ഹോമുകള്‍ എന്ന് വിളിക്കാം.

കേൾക്കുമ്പോൾ ഇത്രയേ ഉള്ളോ കാര്യം എന്ന് ചിന്തിക്കരുത്. പ്രായോഗിക ജീവിതത്തില്‍ ഈ സൗകര്യങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. സ്മാര്‍ട്ട് ഹോം സജ്ജീകരണം നമ്മുടെ ദൈനംദിന ജോലികള്‍ പലതും എളുപ്പമാക്കുന്നു. 

നിങ്ങളുടെ വീട്ടില്‍ സ്മാര്‍ട്ട് എസി, വാഷിങ് മെഷീന്‍, ലൈറ്റുകള്‍ എന്നിവയൊക്കെ ഉണ്ടെന്ന് കരുതുക. സ്മാര്‍ട്ട് ഹോം നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ ആവശ്യമായ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ( ഐഒടി ) ഡിവൈസുകള്‍ അയിരിക്കണം ഇവ.

നിങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ തന്നെ ആവശ്യമായ ലൈറ്റുകള്‍ ഓണ്‍ ആകുന്നു. എസി തനിയെ പ്രവര്‍ത്തം ആരംഭിക്കുന്നു. ഇവയെല്ലാം യഥാര്‍ഥത്തില്‍ സ്മാര്‍ട്ട് ഹോം സജ്ജീകരണത്തിലൂടെ സാധ്യമാകുന്ന കാര്യങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.