കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. ഇഡി നല്‍കിയ അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് മൊഴിപ്പകര്‍പ്പ് ഇഡിക്ക് നല്‍കിയത്.
ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. ഡോളര്‍ കടത്തുകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കസ്റ്റംസിന്റെ വാദംകൂടി കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. രണ്ടു കേസിലും 2020 ഡിസംബറിലാണ് സ്വപ്ന കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്.
സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മൊഴിയുടെ പകര്‍പ്പ് ഇഡിക്ക് കൈമാറിയത്. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തേ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചരയ്ത്തില്‍ നല്‍കാവില്ലെന്നു വ്യക്തമാക്കി അപേക്ഷകള്‍ കോടതി തള്ളിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് കേസിലെ രഹസ്യമൊഴികള്‍കൂടി ഇഡിക്ക് നല്‍കാന്‍ ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.