അഗ്നിപഥ്: സേനാമേധാവികള്‍ ഇന്ന് പ്രധാന മന്ത്രിയെ കാണും

അഗ്നിപഥ്: സേനാമേധാവികള്‍ ഇന്ന് പ്രധാന മന്ത്രിയെ കാണും


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ, സ്ഥിതി വിലയിരുത്താന്‍ കര, നാവിക, വ്യോമ സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മേധാവിമാര്‍ പ്രധാനമന്ത്രിയോട് വിശദീകരിക്കും.

രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കര്‍ണാടകയില്‍ ആയതിനാല്‍ ഉച്ചയ്ക്ക് ശേഷമാകും കൂടിക്കാഴ്ച. ഓരോ മേധാവിമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാറാകും ആദ്യം പ്രധാനമന്ത്രിയെ കാണുന്നത്. വര്‍ഷങ്ങളായി ആലോചനയിലുള്ള പദ്ധതിയാണെന്നും സേനയില്‍ യുവത്വം കൊണ്ടു വരാന്‍ അഗ്‌നിപഥ് പദ്ധി അനിവാര്യമാണെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം റിക്രൂട്‌മെന്റ് ആരംഭിക്കുന്നതിനായി കരസേന വിജ്ഞാപനം ഇറക്കിയിരുന്നു. കരസേനയിലേക്കുള്ള റിക്രൂട്‌മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. അടുത്ത മാസം ആദ്യം ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തുടങ്ങും. നിയമന വ്യവസ്ഥകളടങ്ങിയ വിജ്ഞാപനം വ്യോമസേനയും ഇറക്കിയിരുന്നു. നാവികസേന വരും ദിവസങ്ങളില്‍ വിജ്ഞാപനം ഇറക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.