വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാന പ്രതികള്‍ പിടിയില്‍

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാന പ്രതികള്‍ പിടിയില്‍

കൊല്ലം: വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ കൊല്ലത്ത് അറസ്റ്റിൽ. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.  

ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.  പിടിയിലാകുമ്പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും.  ഒരാഴ്ച്ചക്കിടയിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ബെംഗളൂരിവിൽ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരയണൻ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.