തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേന്ദ്ര പദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത സാധാരണക്കാര്‍ക്കായി പുതിയ സംവിധാനവുമായി ബിജെപി കേരള ഘടകം.
ബിജെപി സംസ്ഥാന ഓഫീസായ മാരാര്‍ജി ഭവനില്‍ എല്ലാ ആഴ്ചയും നടക്കുന്ന 'മീറ്റ് ദ ലീഡര്‍' പരിപാടി ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ എല്ലാ ആഴ്ചയിലും ഭാഗമാകും. പൊതുജനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിമാരോടും എംപിമാരോടും നേരിട്ട് ആവശ്യങ്ങള്‍ ധരിപ്പിക്കുന്നതിനുള്ള വേദിയായി ഈ പരിപാടിയെ മാറ്റാനാണ് ശ്രമം.
പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.