ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയിൽ രാജ്യവ്യാപകമായി പ്രതിഷേദിച്ചാലും റിക്രൂട്ട്‌മെന്റിൽ മാറ്റമില്ലെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ് ജനറല്‍ അനില്‍പുരി.
രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലെഫ്. ജനറല്‍ അനില്‍പുരി പറഞ്ഞു. അഗ്നിപഥ് പദ്ധതിയുടെ മേന്മകളെക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാങ്കേതികമായുളള അറിവ് സൈന്യത്തില്‍ ചേരാന്‍ വേണ്ടി ജനങ്ങളെ ആകര്‍ഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്നിപഥ് പദ്ധതിയില്‍ കുടി ചെയ്യുന്നതെന്നും അനില്‍പുരി വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അക്രമ സംഭവങ്ങളിൽ പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവുമുണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നിവീര്‍ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.