ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാത്രിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച്ച പകല്‍ പത്തു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാഹുലിനെ വിട്ടയച്ചിരുന്നു. പിന്നീടാണ് രാത്രിയില്‍ വീണ്ടും വിളിച്ചു വരുത്തിയത്. ഇതുവരെ 50 മണിക്കൂര്‍ വയനാട് എംപിയെ ചോദ്യം ചെയ്തു.
അര മണിക്കൂറിന് ശേഷം ഹാജരാകാന്‍ നിര്‍ദേശിച്ചതിന്റെ പിന്നില്‍ എന്തെങ്കിലും അസാധാരണ കാരണമുണ്ടോയെന്ന് വ്യക്തമല്ല. രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞയാഴ്ച്ച മുതല്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
കോവിഡാനന്തര രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. സോണിയാ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് വേണ്ടി ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളത് കൊണ്ട് ജൂണ്‍ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയാ ഗാന്ധി അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.