ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കല്‍ പതിവായതും ക്രിസ്മസ് പുതുവത്സര അവധിയും കണക്കിലെടുത്ത് കേരളം ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി സ്വകാര്യ ബസുകള്‍. മിക്ക ട്രെയിനുകളും വെയ്റ്റിങ് ലിസ്റ്റില്‍ ആയതിനാലും വിമാനങ്ങള്‍ റദ്ദാക്കുന്നത് കൊണ്ടും അവധിക്ക് നാട്ടില്‍ പോകാന്‍ ഒട്ടേറെ മലയാളികള്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണ് സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. അവധിയോട് അനുബന്ധിച്ച് ബംഗളൂരുവില്‍ നിന്നു ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ക്രിസ്മസ് യാത്രാ തിരക്കുള്ള 23 നും 24 നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7000-8500 രൂപ വരെയാണ്. സാധാരണ ദിവസങ്ങളില്‍ 3500-5000 രൂപയുള്ള സ്ഥാനത്താണ് അവധിയോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 ന് ആകാശ എയറില്‍ 8156 രൂപയും ഇന്‍ഡിഗോയില്‍ 7100 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 8409 രൂപയുമാണ് നിരക്ക്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാല്‍ നിരക്ക് കൂടിയേക്കുമെന്ന ആശങ്കയും ഉണ്ട്.
എറണാകുളത്തേക്കുള്ള സ്വകാര്യ ബസില്‍ 2000 രൂപയാണ് ഇന്നലെയും ഇന്നും ആയുള്ള നിരക്ക്. പതിവ് നിരക്കിനേക്കാള്‍ 200-300 രൂപ കൂടുതലാണിത്. അതേസമയം ക്രിസ്മസ് അവധി യാത്ര തുടങ്ങുന്ന 19 ന് കൊച്ചിയിലേക്ക് സ്വകാര്യ ബസില്‍ പരമാവധി 6000 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്ക് 1700 രൂപയും ആണ്.
ക്രിസ്മസ് വരെയുള്ള ദിവസങ്ങളിലെല്ലാം പതിവ് നിരക്കിന്റെ ഇരട്ടിയിലധികമാണ് മിക്കവരും ഈടാക്കുന്നത്. യാത്രാ ദിവസം അടുക്കും തോറും നിരക്ക് ഇനിയും വര്‍ധിക്കും. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും യാത്രാ നിരക്ക് 4000 രൂപ ആയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.