ആപ്പിളിനെ തിരുത്തിയ അനന്തകൃഷ്ണന് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആപ്പിളിനെ തിരുത്തിയ അനന്തകൃഷ്ണന് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സര്‍വറിലെ പിഴവ് കണ്ടെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് ക്യാഷ് അവാര്‍ഡും മറ്റ് സമ്മാനങ്ങളുമായി കമ്പനി.

കുട്ടനാട് സ്വദേശിയായ കെ.എസ് അനന്തകൃഷ്ണനാണ് ആപ്പിള്‍ സേവനത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയത്. പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളേജ് ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനന്തകൃഷ്ണന്‍.

ഐ ക്ലൗഡ് സര്‍വറിലെ പിഴവ് കണ്ടെത്തിയ വിദ്യാര്‍ത്ഥി ആപ്പിളിന്റെ ഹോള്‍ ഒഫ് ഫെയിമില്‍ ഇടം നേടി. ഐ ക്ലൗഡ് മെയിലിലെ സുരക്ഷാ വീഴ്ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. ഇക്കാര്യം ആപ്പിളിന്റെ എന്‍ജിനീയര്‍മാരെ അറിയിക്കുകയും അവര്‍ പിഴവ് പരിഹരിക്കുകയും ചെയ്തു.

പുതിയ അക്കൗണ്ടുകള്‍ക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണെന്നുമുള്ള വിവരവും വിദ്യാര്‍ത്ഥി ആപ്പിളിന് കൈമാറി. ഈ പ്രശ്നവും പരിഹരിച്ചു വരുകയാണ്.

ഹോള്‍ ഒഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിന് പുറമെ 2500 യു.എസ്. ഡോളറും (ഏകദേശം രണ്ട് ലക്ഷം രൂപ) ആപ്പിള്‍ വിദ്യാര്‍ത്ഥിക്ക് സമ്മാനമായി നല്‍കി. ഫേസ്ബുക്ക്, ഗിറ്റ് ഹബ് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഒഫ് ഫെയിമിലും അനന്തകൃഷ്ണന്‍ നേരത്തെ ഇടം നേടിയിട്ടുണ്ട്.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ക്കേ അനന്തകൃഷ്ണന്‍ എത്തിക്കല്‍ ഹാക്കിംഗ് പരിശീലിക്കുന്നുണ്ട്. കേരള പൊലീസ് സൈബര്‍ ഡോമിലെ അംഗവും കൂടിയാണ് ഈ കുട്ടനാടുകാരന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.