വീണ്ടും പോളിയോ: ലണ്ടനിലെ മലിന ജലത്തില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

വീണ്ടും പോളിയോ: ലണ്ടനിലെ മലിന ജലത്തില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ലണ്ടന്‍: മലിനജല സാമ്പിളുകളുടെ പരിശോധനക്കിടല്‍ ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശകലനം നടന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികള്‍ക്ക് ഭീഷണിയാണ്. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുക.

ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായ ഈ വൈറല്‍ രോഗത്തെ ലോകത്ത് നിന്നും തുടച്ചു നീക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.