വെളിച്ചത്തിലുള്ള ഉറക്കം അപകടകരമെന്ന് പഠനം; നേരിയ വെളിച്ചത്തില്‍ പേലും ഉറങ്ങുന്നവരില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി

വെളിച്ചത്തിലുള്ള ഉറക്കം അപകടകരമെന്ന് പഠനം; നേരിയ വെളിച്ചത്തില്‍ പേലും ഉറങ്ങുന്നവരില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി

ചിക്കാഗോ: മങ്ങിയ വെളിച്ചത്തിലുള്ള ഉറക്കം ഗാഢമായ ഉറക്കത്തിന് തടസമാകുമെന്നും പ്രായമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പഠന റിപ്പോര്‍ട്ട്. പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം എന്നിവയുടെ ഉയര്‍ന്ന വ്യാപനം വെളിച്ചത്തില്‍ ഉറങ്ങുന്നവരില്‍ കാണുന്നതായി ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ സ്ലീപ്പ് മെഡിസിന്‍ ചീഫ് ഫിലിസ് സീ യുടെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു.

ഒരു രാത്രി മാത്രം മങ്ങിയ വെളിച്ചത്തില്‍ ഉറങ്ങുന്നവര്‍, സ്ലീപ്പ് ലാബ് വെളിച്ചത്തില്‍ പതിവായി ഉറങ്ങുന്നവര്‍ എന്നിവരിലാണ് സീയും സംഘവും പഠനം നടത്തിയത്. പതിവായി വെളിച്ചത്തില്‍ ഉറങ്ങുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതായും ഹൃദയമിടിപ്പ് ഉയരുന്നതായും കണ്ടെത്തി. ഹൃദയമിടിപ്പിലുണ്ടാകുന്ന ഇത്തരം വ്യതിയാനം നിശബദ്ധ ഹൃദയാഘാത അവസ്ഥയിലേക്ക് എത്തിച്ചേക്കാമെന്നും സ്ലീപ്പ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പ്രായമായ 552 പേരില്‍ പഠനം നടത്തിയപ്പോള്‍ 53 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള വെളിച്ചത്തില്‍ ഉറങ്ങുന്നവരാണ്. ഇവരില്‍ വര്‍ധിച്ച അളവില്‍ പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളതായി പഠനം പറയുന്നു. പകുതിയില്‍ താഴെ ആളുകള്‍ മാത്രമേ ഇരുട്ടില്‍ ഉറങ്ങുന്നുള്ളൂ. ഇതിലേറ പേരും അഞ്ചു മണിക്കൂറിനുള്ളില്‍ ഉറക്കം ഉണരുന്നവരാണ്.

കിടക്കകള്‍ ജനാലകള്‍ക്കരികില്‍ നിന്ന് മാറ്റി സ്ഥാപിക്കുകയും സ്ലീപ്പ് ലാബുകളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്താല്‍ വെളിച്ചത്തിന്റെ പ്രശ്‌നം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനസംഘം പറയുന്നു. കിടയ്ക്ക് അരികില്‍ ലാപ്ടോപ്പുകളും സെല്‍ഫോണുകളും ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ അവയില്‍ നിന്ന് തെളിയുന്ന വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും.

ഉണരുന്ന ഘട്ടങ്ങളില്‍ കഴിവതും ലൈറ്റ് ഇടരുത്. തീരെ നിവര്‍ത്തിയില്ലേല്‍ മങ്ങിയ വെളിച്ചം ഉപയോഗിക്കാം. കാല്‍ത്തട്ടി വീഴാതിരിക്കാന്‍ തറയോട് ചേര്‍ന്ന് വെളിച്ചം താഴേക്ക് പതിക്കുന്ന വിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാം. ചെറിയ വെളിച്ചം പോലും കണ്ണിലേക്ക് കടക്കാതിരിക്കാന്‍ ഉറക്കത്തില്‍ സ്ലീപ്പ് മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്നും ഇവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.