യുഎഇയില്‍ ഐഫോണ്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ്, ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ഐഫോണ്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ്, ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്

ദുബായ്: ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുളള തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങള്‍ക്ക് എതിരെ ഐഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശം ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍റ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. 

ഐ മെസഞ്ചറില്‍ വലിയ തുക സമ്മാനം ലഭിച്ചതായുളള സന്ദേശം ഒരു വ്യക്തിക്ക് ലഭിച്ചായാണ് വീഡിയോയില്‍ കാണിക്കുന്നത്. 5000 ഡോളർ നിക്ഷേപിച്ചാല്‍ ഒരു ലക്ഷം ഡോളർ വരെ വിജയിക്കാന്‍ അവസരമെന്ന് വ്യക്തമാക്കി ഒരു ലിങ്കും നല്‍കുന്നു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതാണ് വീഡിയോ.
ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയാണ് ടി ആർ എ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.