ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.
പത്രികയില്‍ പ്രധാനമന്ത്രി മോഡിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് നിയുക്ത രാഷ്ട്രപതി. 
ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 
2000 ത്തില്‍ അധികാരത്തിലെത്തിയ ബിജെപി-ബി.ജഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുന്‍ ബിജെപി നേതാവ് യസ്വന്ത് സിന്‍ഹ തിങ്കളാഴ്ച്ചയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.