കരുണ കാട്ടില്ല: വിമതര്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവര്‍; നയം വ്യക്തമാക്കി ഉദ്ധവ് താക്കറേ

കരുണ കാട്ടില്ല: വിമതര്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവര്‍; നയം വ്യക്തമാക്കി ഉദ്ധവ് താക്കറേ

മുംബൈ: മഹാ വികാസ് അഘാഡി ഭരണത്തെ വെല്ലുവിളിച്ച വിമത എംഎല്‍എമാരോട് കരുണ കാട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതര്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറേ നയം വ്യക്തമാക്കിയത്.

വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ട്.

താക്കറെ സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതി. അതിവേഗം 160ല്‍ ഏറെ ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പലതും ഇതില്‍ ഉണ്ടെന്നും ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ ആരോപിച്ചു.

അതേസമയം ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ ക്യാമ്പിലെത്തിയിട്ടുണ്ട്. ഇതോടെ ഏക്‌നാഥ് ഷിന്‍ഡേക്ക് ഒപ്പമുള്ള ശിവസേന എംഎല്‍എമാരുടെ എണ്ണം 38 ആയി. ഒന്‍പത് സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ 47 പേരുടെ പിന്തുണയാണ് നിലവില്‍ ഷിന്‍ഡേ ക്യാമ്പിനുള്ളത്. ഏക്‌നാഥ് ഷിന്‍ഡേ മുംബൈയിലേയ്ക്ക് തിരിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.