യു.എസ്. എ : കോട്ടയം സ്വദേശിയായ ജോൺ ജോർജ് ചിറപ്പുറത്ത് ഇനി മുതൽ മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിണ്ടന്റായി പ്രവർത്തിക്കും. മൈക്രോ സോഫ്റ്റിന്റെ തന്നെ ഉപവിഭാഗമായ മൈക്രോസോഫ്റ്റ് അഷുർ ( Microsoft Azure) ക്ലൗഡ് കംപ്യൂട്ടിങ്ങ് & ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് വിഭാഗത്തിന്റെ ജനറൽ മാനേജരായി 2017 മുതൽ പ്രവർത്തിച്ചു വരികയായിരുന്നു. ഡാറ്റാബേസ്, ബ്ലോക്ക് ചെയിൻ, അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (Al) , ഇന്റെർനെറ്റ് ഓഫ് തിങ്ങ്സ് (IOT), മിക്സഡ് റിയാലിറ്റി എന്നിങ്ങനെ നാളെയുടെ ടെക്നോളജിയായ മേഖലകളിലുള്ള "JG" എന്നറിയപ്പെടുന്ന ജോണിന്റെ കഴിവ് തിരിച്ചറിഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാനകയറ്റം നൽകുകയായിരുന്നു.
2000 - ത്തിൽ സർവേഗ (Sarvega) എന്ന പേരിൽ സ്വന്തമായി കമ്പനി സ്ഥാപിച്ച് അമേരിക്കയിലെ IT രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറുകയായിരുന്നു JG. പിന്നീട് 2004 ൽ ഈ കമ്പനിയെ വൻതുക നൽകി ഇന്റെൽ (INTEL) ഏറ്റെടുക്കുകയായിരുന്നു. സർവേഗ എന്ന കമ്പനിയുടെ സ്ഥാപനവും വളർച്ചയും ഇന്ന് ഹാർവാഡ് സർവകലാശാലയിലെ കേസ് സ്‌റ്റഡീസിലെ പ്രധാന ഭാഗമാണ്.
ഹാവ്‌ലെറ്റ് & പക്കാർഡ് (HP) എന്ന മുൻനിര കമ്പനിയിലും വൈസ് പ്രസിണ്ടന്റ് ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് മൈക്രോസോഫ്റ്റിലേക്ക് വരുന്നത്.
ബംഗളൂർ BMS കൊളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി ജോൺ ജോർജ്ജ് അമേരിക്കയിൽ വരികയും യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടുകയും വീണ്ടും ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.
യു.എസിലെ പ്രമുഖ സംഗീതജ്‌ഞയും സംരംഭകയുമായ ഭാര്യ ജെസിക്കയും മക്കളായ ജോർജ് , സാറ എന്നിവരോടൊപ്പം സിയാറ്റിലിലാണ് ജോൺ താമസം.
✍ പീറ്റർ തൃശ്ശൂക്കാരൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26