കത്തോലിക്കാ കോൺഗ്രസിന്റെ 108ാം ജന്മദിനവും പതാകദിനവും ബ്രിസ്ബെനിൽ ആഘോഷിച്ചു

കത്തോലിക്കാ കോൺഗ്രസിന്റെ 108ാം ജന്മദിനവും പതാകദിനവും ബ്രിസ്ബെനിൽ ആഘോഷിച്ചു

ബ്രിസ്‌ബെൻ: സീറോ മലബാർ സഭയുടെ ആഗോള സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ 108-ാം ജന്മദിനവും പതാകദിനവും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനിൽ സമുചിതമായി ആഘോഷിച്ചു. സൗത്ത് ബ്രിസ്‌ബെൻ സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.

കത്തോലിക്കാ കോൺഗ്രസ് പതാക ഉയർത്തിക്കൊണ്ട് ഫൊറോന വികാരി ഫാ. അബ്രാഹം നടുക്കുന്നേൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സമുദായത്തിന് സംഘടന നൽകി വരുന്ന നേതൃത്വത്തെ അദേഹം അനുസ്മരിച്ചു. ഓസ്‌ട്രേലിയയിലെ സീറോ മലബാർ കുടിയേറ്റ സമൂഹത്തിന്റെ വളർച്ചയിൽ കത്തോലിക്കാ കോൺഗ്രസ് നിർണായകമായ ചാലകശക്തിയായി പ്രവർത്തിക്കുമെന്ന് ഫാ. അബ്രാഹം പറഞ്ഞു.



പ്രാദേശിക നയരൂപീകരണത്തിലും പൊതുരംഗത്തെ നേതൃത്വത്തിലും സമുദായ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഷാജി തേക്കനത്ത് വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി സംഘടന കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കും.

പഠനത്തിനും ജോലിക്കുമായി ബ്രിസ്‌ബെനിൽ പുതുതായി എത്തുന്നവർക്ക് സഹായഹസ്തവുമായി സംഘടന സജീവമാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിൽ പള്ളിയോടനുബന്ധിച്ച് ഭക്തസാധനങ്ങളുടെ സ്റ്റാളും ഫുഡ് സ്റ്റാളും വിജയകരമായി പ്രവർത്തിച്ചുവരുന്നു.

ജോജി ജോൺ, ബ്രിജേഷ് മൂലയിൽ, ജോഷി ചിറ്റിനപ്പള്ളി, ജോസഫ് വിപിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1918 ൽ സ്ഥാപിതമായ കത്തോലിക്കാ കോൺഗ്രസ് വിശ്വാസ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനുമായി നിലകൊള്ളുന്നു. ബ്രിസ്‌ബെനിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ കെട്ടുറപ്പ് വിളിച്ചോതുന്നതായിരുന്നു 108-ാം വർഷാഘോഷങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.