മനാമ: ബഹ്റിനിലെ മനാമയിലുള്ള അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിനു നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍.
ആക്രമണത്തില്‍ 21 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് നല്‍കിയ മറുപടിയാണ് ഈ ആക്രമണമെന്ന് ഇറാന്‍ അവകാശപ്പെട്ടു.
ആക്രമണത്തില്‍ കപ്പല്‍പ്പടയുടെ ആസ്ഥാനത്തെ റഡാര്‍ സംവിധാനങ്ങള്‍, കെട്ടിടങ്ങള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ടെര്‍മിനലുകള്‍ എന്നിവ തകര്‍ന്നതായി ഇറാന്‍ അറിയിച്ചു. എന്നാല്‍, സൈനികരെല്ലാവരം ബങ്കറുകളിലായിരുന്നുവെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് അമേരിക്ക നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സമാന രീതിയില്‍ അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെ ഫെബ്രുവരി 28 ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
ഇതിന് മറുപടിയായി മാര്‍ച്ച് ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലിനെ യു.എസ് അന്തര്‍വാഹിനി തകര്‍ത്തിരുന്നു. ആക്രമണത്തില്‍ 87 സൈനികരുടെ ജീവന്‍ നഷ്ടമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.