ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തിലും കവര്‍ച്ചയിലും ആസൂത്രിതമായി തെളിവുകള്‍ നശിപ്പിച്ചിട്ടും, 13കാരിയുടെ അമിത ആത്മവിശ്വാസത്തില്‍ കുരുങ്ങി പ്രതികള്‍ വലയിലായി. വയര്‍ ഒതുങ്ങി മെലിഞ്ഞ ശരീര പ്രകൃതമുള്ളവര്‍ക്കു മാത്രം കടന്നുപോകാന്‍ കഴിയുന്ന വീടിന്റെ ശൗചാലയത്തിലെ ചെറിയ വായുദ്വാരത്തിലൂടെയാണ് പ്രതികള്‍ അകത്തുകയറിയത്.
ശൗചാലയത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് ഉയര്‍ത്തി അകത്ത് കടന്ന പ്രതികള്‍, കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറുകയും രാസവസ്തുക്കള്‍ തളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ നിരീക്ഷണവും ശാസ്ത്രീയ പരിശോധനയും കേസില്‍ വഴിത്തിരിവായി. ഒരിക്കലും പിടിയിലാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന 13 വയസുകാരി, കൊലപാതകത്തിന് വഴിയൊരുക്കിയ ഫോണ്‍ രേഖകളോ ചാറ്റുകളോ മായ്ച്ച് കളയാന്‍ മുതിര്‍ന്നില്ലെന്നതാണ് കേസില്‍ നിര്‍ണായക തെളിവായത്.
കൊലപാതകം നടക്കുന്ന സമയം തത്സമയം കണ്ട പെണ്‍കുട്ടി, ഓരോ ഘട്ടത്തിലും കൊല്ലത്ത് നിന്നും എത്തിയ പ്രതികള്‍ക്ക് വീടിന്റെ ലൊക്കേഷനും വിവരങ്ങളും അപ്പപ്പോള്‍ കൈമാറിക്കൊണ്ടിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടുതല്‍ ആണ്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.