സാൻ മരീനോ സിറ്റി: ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലിയോ പാപ്പ അജപാലന സന്ദർശനം നടത്തി. ശനിയാഴ്ച രാവിലെ വത്തിക്കാനിൽ നിന്ന് ഹെലികോപ്റ്ററിലാണ് പാപ്പ സാൻ മരീനോയിലെത്തിയത്. രാവിലെ എട്ടു മണിയോടെ വത്തിക്കാനിൽ നിന്ന് യാത്ര തിരിച്ച പാപ്പ എട്ടേമുക്കാലോടെ സാൻ മരീനോയിലെ തൊറാച്ച ഹെലിപാഡിൽ എത്തിച്ചേർന്നു. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ നിലനിൽക്കുന്ന ഈ രാജ്യത്ത് എത്തിയ പാപ്പയ്ക്ക് റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
കൊൺസീലിയോ ഗ്രാന്തെശാലയിൽ വെച്ച് രാജ്യത്തെ ഔദ്യോഗിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിധ്യത്തിൽ പാപ്പ തന്റെ ആദ്യ പ്രഭാഷണം നിർവഹിച്ചു. തുടർന്ന് പൊതുകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അദേഹം അഭിവാദ്യം ചെയ്തു.
രാജ്യത്തെ ഔദ്യോഗിക-സഭാ നേതൃത്വങ്ങളും പൗരസമിതിയും വിശ്വാസികളും പങ്കെടുത്ത ചടങ്ങുകളിൽ സാൻ മരീനോയുടെ പുരാതന ചരിത്രവും വിശ്വാസ പാരമ്പര്യവും മാതൃകാപരമായ സാമൂഹിക-രാഷ്ട്രീയ നയങ്ങളും ലെയോ പാപ്പ എടുത്തുപറഞ്ഞു.
സാൻ മരീനോയിലെ പുരാതന വിശ്വാസിസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയായിരുന്നു പാപ്പയുടെ സന്ദർശനത്തിലെ പ്രധാന പരിപാടി. രൂപതാധ്യക്ഷൻ ബിഷപ്പ് ഡൊമിനിക്കോ ബെനെവെന്തിയും ബസിലിക്ക റെക്ടർ ഫാ. മാർക്കോ മത്സാന്തിയും ചേർന്ന് പാപ്പയെ സ്വീകരിച്ചു.
സാൻ മരീനോ ബസിലിക്കയിലെത്തിയ പാപ്പ അവിടെ വിശുദ്ധ കുർബാനയുടെ ആരാധനയിൽ പങ്കെടുത്തു. രൂപതയിലെ വൈദികരും സമർപ്പിതരും വിശ്വാസികളുമൊത്തുള്ള ചടങ്ങിൽ രാജ്യത്തിന്റെ വിശ്വാസപാരമ്പര്യം അനുസ്മരിച്ചും ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ജീവിതശൈലി പിന്തുടരാൻ ആഹ്വാനം ചെയ്തുമായിരുന്നു പാപ്പയുടെ സന്ദേശം.
സാൻ മരീനോയിലെ ഔദ്യോഗിക പരിപാടികൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം ഉച്ചയോടെ ഹെലികോപ്റ്ററിൽ റിമിനിയിലേക്ക് യാത്ര തിരിച്ചു. റിമിനിയിലെ സന്ദർശനങ്ങൾക്ക് ശേഷം അന്നു രാത്രിയോടെയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.