അമേരിക്കയില്‍ കത്തോലിക്കര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു: 2025 ല്‍ മാത്രം 84 സംഭവങ്ങളെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്

അമേരിക്കയില്‍  കത്തോലിക്കര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു: 2025 ല്‍ മാത്രം 84 സംഭവങ്ങളെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കത്തോലിക്കര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) റിപ്പോര്‍ട്ട്. 2025 ല്‍ മാത്രം 84 പേരാണ് കത്തോലിക്കാ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇരയായതെന്ന് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2024 ല്‍ രാജ്യത്ത് കത്തോലിക്കര്‍ക്കെതിരെ 63 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2020 മുതല്‍ 2024 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ആകെ 437 കത്തോലിക്കാ വിരുദ്ധ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി എഫ്.ബി.ഐ വ്യക്തമാക്കി.

മതസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ഇത്തരം ആക്രമണങ്ങളില്‍ പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ജൂതര്‍ക്കെതിരെയാണെന്ന് എഫ്.ബി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.