ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരെ (എന്‍ടിഎ) വീണ്ടും ഗുരുതര ആരോപണങ്ങള്‍. യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ പരിശോധിക്കാന്‍ മതിയായ അക്കാദമിക് പാനലുകള്‍ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങള്‍ ഭൂരിപക്ഷവും തയ്യാറാക്കിയത് എ.ഐ ഉപയോഗിച്ചാണെന്ന ആരോപണമാണ് ഉയരുന്നത്.
തര്‍ജിമ അടക്കം തയ്യാറാക്കിയതും എ.ഐ സഹായത്തോടെയെന്ന് ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എന്‍ടിഎ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ്. ചോദ്യ പേപ്പര്‍ തയാറാക്കാന്‍ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എന്‍ടിഎ വൃത്തങ്ങളുടെ വിശദീകരണം. ഉത്തര സൂചികകള്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും എന്‍ടിഎ നിഷേധിച്ചു.
ഉത്തരസൂചിക സംവിധാനം നീതി പൂര്‍വമായിരുന്നുവെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എന്‍ടിഎ വിശദീകരിച്ചു. ഉത്തരസൂചിക ആക്ഷേപങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കും. പരാതികള്‍ പരിഗണിച്ച ശേഷമേ അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തില്‍ പിഴവില്ലെന്നുമാണ് വിശദീകരണം.
അടുത്തകാലം വരെ എന്‍ടിഎയുമായി സഹകരിച്ച വിഷയ വിദഗ്ദരാണ് നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കിയത് എ.ഐ ഉപയോഗിച്ചാണെന്ന ആരോപണം ഉയര്‍ത്തിയത്. ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ വ്യാപകവുമായി എ.ഐ ഉപയോഗിച്ചു.
ഇങ്ങനെ തയ്യാറാക്കിയ ചോദ്യ പേപ്പറുകള്‍ വേണ്ടത്ര പരിശോധിക്കാത്തതാണ് കൂടുതല്‍ തെറ്റുകളുണ്ടാവുന്നതിന് കാരണമായെന്നും വിദഗധര്‍ വ്യക്തമാക്കുന്നു. പരിശോധിക്കാന്‍ മതിയായ അക്കാദമിക് പാനലുകള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരീക്ഷയുടെ ഉത്തര സൂചിക എന്‍ടിഎ പുറത്തു വിടാന്‍ വൈകിയത് ഈ പിഴവുകളുടെ പശ്ചാത്തലത്തിലാണെന്നാണ് മറ്റൊരു ആരോപണം.
ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി നെറ്റ് ചോദ്യ പേപ്പറുകളില്‍ ഗുരുതര അബദ്ധം കണ്ടെത്തിയതിന് തുടര്‍ന്ന് ഈ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. റായ്പുര്‍ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായത്. ബി.എസ്.സി അഗ്രികള്‍ച്ചര്‍ രണ്ടാം വര്‍ഷ പരീക്ഷ ചോദ്യ പേപ്പറാണ് ചോര്‍ന്നത്.
34 കോളേജുകളില്‍ നടന്ന പരീക്ഷയാണ് ചോര്‍ന്നത്. വാട്‌സാപ്പില്‍ പ്രചരിച്ച ചോദ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ചോദ്യ പേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സര്‍വകലാശാല അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.