മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; വിമതര്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കും

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; വിമതര്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കും

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. ഇടഞ്ഞ് നില്‍ക്കുന്ന വിമതര്‍ക്കെതിരായ നിയമപരമായ നടപടികള്‍ ഇന്നുണ്ടായേക്കും.

16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്‍റെ ശുപാര്‍ശയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇന്ന് നോട്ടീസയക്കും. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും കൂറ് മാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാവുക.

അതേസമയം ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വിമത എംഎല്‍എമാര്‍ പ്രമേയം പാസാക്കി. 46 പേരാണ് പ്രമേയത്തില്‍ ഒപ്പ് വച്ചത്. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ ഓണ്‍ലൈനായി പങ്കെടുക്കും.

സേനാ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച്‌ വിട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കുര്‍ളയില്‍ വിമത എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.