മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കം; അയോഗ്യതാ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി വിമത വിഭാഗം

മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കം; അയോഗ്യതാ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി വിമത വിഭാഗം

ഗുവാഹത്തി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന വിമത വിഭാഗം. ഡെപ്യൂട്ടി സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ നല്‍കിയ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് ഏക്നാഥ് ഷിന്‍ഡെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഷിന്‍ഡെയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.