തൃശൂര്‍: വിദേശ രാജ്യങ്ങളിലടക്കം വലിയ വില വരുന്ന ഫിസിയോതെറപ്പി യന്ത്രം കുറഞ്ഞ ചെലവിൽ നിര്‍മിച്ച് തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍.
രോഗികള്‍ക്ക് ഫിസിയോതെറപ്പി സ്മാര്‍ട്ടായി ചെയ്യാന്‍ ഇനി ഈ നൂതന യന്ത്രം പ്രയോജനപ്പെടുത്താം. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ യന്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രോഗികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനായി ചെറിയ വലിപ്പത്തിലാണ് നിര്‍മാണം.
കാല്‍മുട്ടില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ബ്ലൂടുത്ത് വഴി ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിയന്ത്രിക്കാം. ഇതിനായുള്ള അപ്ലിക്കേഷന്‍ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചിട്ടുണ്ട്. കാല്‍മുട്ടിന് ചുറ്റും രക്തപ്രവാഹം വര്‍ധിപ്പിക്കാനും യന്ത്രം വഴി സാധിക്കും.
അവസാന വര്‍ഷ ബി.ടെക് പ്രോജക്റ്റിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ യന്ത്രം നിര്‍മിച്ചത്. ഇലക്ട്രിക്കല്‍ വിഭാഗം അസി. പ്രഫസര്‍ വി.വി പ്രവീഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ കെ. വിഷ്ണു, കെ.എസ്. സാഫിര്‍, എന്‍.എസ്. കിരണ്‍, വിവേക് വില്സന് നീലങ്കാവില്‍ എന്നിവരാണ് യന്ത്രം നിര്‍മിച്ചത്.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹകരണത്തോടെ യന്ത്രത്തില്‍ ആവശ്യമായ മാറ്റം വരുത്തി വിപണിയില്‍ എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.